വലിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായ മൂന്നാര്‍– ദേവികുളം റോഡില്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമം തുടങ്ങി. മഴയുടെ ശക്തി കുറഞ്ഞുവെങ്കിലും പ്രദേശത്തിപ്പോഴും മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുകയാണ്.
ശനിയാഴ്ച് രാത്രിയും ഞായറാഴ്ച്ച പുലര്‍ച്ചയുമായി മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന് സമീപം കൊച്ചി ധനുഷ്കോടി ദേശിയപാതയിലേക്ക് വലിയ തോതില്‍ കല്ലും മണ്ണും ഇടിഞ്ഞാണ് ഗതാഗതം പൂര്‍ണമായി തടസപ്പെട്ടത്. മണ്ണിടിച്ചിലില്‍ അകപ്പെട്ട് ഒരാള്‍ മരണപ്പെടുകയും ചെയ്തു. മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് ഒരു ഭാഗത്തു നിന്നുമാണ് മണ്ണ് നീക്കി തുടങ്ങിയിട്ടുള്ളത്. ഗതാഗതം നിലച്ചതോടെ വിനോദസഞ്ചാരികളും ദുരിതത്തിലാണ്.
ഇടയ്ക്കിടെ ചെറിയതോതിൽ മണ്ണിടിയുന്നതിനാൽ അതീവ ജാഗ്രതയോടെയാണ് മണ്ണ് നീക്കം ചെയ്യുന്നത്. പാതയിൽ പൂർണ്ണമായും ഗതാഗതം പുനസ്ഥാപിക്കാൻ ഒരാഴ്ച വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.