nivin-abridshine

വഞ്ചനാകേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനും കോട്ടയം തലയോലപ്പറമ്പ് പൊലീസ് നോട്ടീസ് നൽകി. രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജാരാക്കണം. നിവിൻ പോളി നായകനായ മഹാവീര്യർ ചിത്രത്തിന്റെ സഹനിർമാതാവ് പിഎസ് ഷംനാസിന്റെ പരാതിയിലാണ് പൊലീസ് നടപടി. 

നിവിൻ പോളിയെ ഒന്നാം പ്രതിയാക്കിയും എബ്രിഡ് ഷൈനെ രണ്ടാം പ്രതിയാക്കിയും പൊലീസ് രണ്ടാഴ്ച മുൻപ് കേസെടുത്തിരുന്നു. ആക്‌ഷൻ ഹീറോ ബിജു എന്ന ചിത്രത്തിന്റെ രണ്ടാംഭാഗത്തിന്റെ നിർമാണ പങ്കാളിത്തം വാഗ്ദാനം ചെയ്തു ഷംനാസിൽനിന്നു പണം വാങ്ങിയെന്നും പിന്നീട് അക്കാര്യം മറച്ചുവച്ച് ചിത്രത്തിന്റെ വിതരണാവകാശം മറ്റൊരാൾക്കു നൽകിയെന്നുമാണ് പരാതി.

ENGLISH SUMMARY:

Nivin Pauly and director Abrid Shine have received a police notice to appear for questioning in a fraud case. This involves allegations by 'Mahaveeryar' co-producer PS Shamnas regarding a financial dispute concerning 'Action Hero Biju 2' production.