nimisha-priya-case

യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ വീണ്ടും ആശയക്കുഴപ്പം. ശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്ന് തലാല്‍ കുടുംബം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. പുതിയ തീയതി നിശ്ചയിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച അറ്റോണി ജനറലിന് ഇന്ന് കത്തു നല്‍കിയിട്ടുണ്ട്. 

വ്യക്തമാക്കേണ്ടത് എന്തായാലും അത് ഇവിടെ വ്യക്തമാക്കുമെന്ന് തലാലിന്‍റെ സഹോദരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. റയുന്ന എല്ലാ കാര്യങ്ങൾക്കും അല്ല തങ്ങൾ ഉദ്ദേശിക്കുന്നതിന് മാത്രം പ്രതികരിക്കുമെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ശബ്ദമുണ്ടാക്കുന്നതിനാല്‍ ഞങ്ങള്‍ തിരഞ്ഞെടുക്കുന്നത് ആ വഴിയാണ്. കാരണം നീതി അളക്കുന്നത് ഉച്ചത്തിലുള്ള ശബ്ദം കൊണ്ടല്ല. ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായിട്ടുണ്ടെന്നാണ് കാന്തപുരം എ.പി.അബൂബക്കർ മുസലിയാരുടെ ഓഫീസ് അറിയിച്ചത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനം കൈക്കൊണ്ടത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടർ ചർച്ചകൾക്ക് ശേഷമായിരിക്കും മറ്റു കാര്യങ്ങൾ തീരുമാനിക്കുക. അതേസമയം ഇക്കാര്യം കേന്ദ്രം സ്ഥിരീകരിച്ചിട്ടില്ല.

നേരത്തെ ജൂലൈ 16 ന് നിശ്ചയിച്ച വധശിക്ഷ കാന്തപുരം എ.പി.അബൂബക്കർ മുസലിയാരുടെ ഇടപെടലിനെ തുടർന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു. തലാലിന്‍റെ കുടുംബത്തിന്‍റെ സമ്മതമില്ലാതെയായിരുന്നു യെമന്‍ ഭരണകൂടത്തിന്‍റെ നടപടി. വസാബിയിലെ ഷെയ്ഖ് ഇടപെട്ടതോടെയാണ് തീരുമാനമായത്. വസാബി മേഖലയിലാണ് തലാലിന്‍റെ കുടുംബം താമസിക്കുന്നത്.

പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണു നിമിഷപ്രിയ. 2015 യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയുടെ സ്പോണ്‍സര്‍ഷിപ്പില്‍ ക്ലിനിക് ആരംഭിച്ചിരുന്നു. പിന്നീട് സഹപ്രവര്‍ത്തകയുമായി ചേര്‍ന്ന് തലാലിനെ കൊന്നുവെന്നാണ് കേസ്. ഈ കേസിൽ അറസ്റ്റിലായതു മുതൽ ജയിലിലാണു നിമിഷപ്രിയ. കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ 2020ലാണ് വധശിക്ഷ വിധിച്ചത്. ഈ തീരുമാനം ഹൂതി സുപ്രീം കൗണ്‍സില്‍ അംഗീകരിച്ചിരുന്നു.

ENGLISH SUMMARY:

Confusion surrounds the case of Malayali nurse Nimishapriya in Yemen after reports of her death sentence being revoked were contradicted by Talal’s family, who are demanding her immediate execution. Talal’s relatives submitted a letter to the Attorney General requesting a new execution date. Earlier, diplomatic mediation involving Yemeni clerics, Northern officials, and Indian Grand Mufti Kanthapuram A.P. Aboobacker Musliyar’s team led to a temporary postponement of her execution, previously scheduled for July 16. Nimishapriya has been in Yemeni prison since being convicted in a 2015 murder case.