എം.ആര്‍.അജിത്കുമാറിനെ എക്സൈസ് കമ്മിഷണറാക്കും. നിലവിലെ കമ്മിഷണര്‍ മഹിപാല്‍ യാദവ് അവധിയിലാണ്. അജിത്കുമാറിനെ പൊലീസില്‍നിന്ന് മാറ്റുന്നത് നടപടിയെന്നാണ് സൂചന. ശബരിമല ട്രാക്ടര്‍ യാത്രയില്‍ വീഴ്ച കണ്ടെത്തിയിരുന്നു. ട്രാക്ടര്‍ യാത്ര നിയമലംഘനമെന്ന് ഡി.ജി.പി റാവാഡ ചന്ദ്രശേഖര്‍ സ്ഥിരീകരിക്കുകയും അജിത്കുമാറിന്‍റെ വിശദീകരണം അംഗീകരിക്കാനാവില്ലെന്ന് കാണിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.

കാലുവേദനിച്ചതുകൊണ്ട് ട്രാക്ടറില്‍ കയറിയെന്ന എ.ഡി.ജി.പിയുടെ വാദം വിശ്വസിക്കാനും അംഗീകരിക്കാനും പറ്റില്ലെന്നാണ് ഡി.ജി.പിയുടെ നിലപാട്. ശബരിമലയിലേക്ക് ട്രാക്ടര്‍ യാത്ര പാടില്ലെന്ന നിയമം സാധാരണക്കാരായ തീര്‍ത്ഥാടകര്‍ക്ക് മാത്രമല്ല, പൊലീസുകാര്‍ക്കും ബാധകമാണ്. അതിനാല്‍ അജിത്കുമാറിന്‍റേത് നിയമലംഘനവും വീഴ്ചയുമാണെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ റാവാഡ ചന്ദ്രശേഖര്‍ വ്യക്തമാക്കിയത്.

ശബരിമല സ്പെഷല്‍ കമ്മീഷണറും അജിത്കുമാറിനെതിരെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ ബറ്റാലിയന്‍ എ.ഡി.ജി.പി എന്ന സ്ഥാനത്ത് നിന്ന് അജിത്കുമാറിനെ എക്സൈസ് കമ്മീഷണറാക്കി മാറ്റിയേക്കും എന്ന് റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ENGLISH SUMMARY:

Senior police officer M.R. Ajith Kumar is likely to be appointed as Excise Commissioner, replacing Mahipal Yadav who is currently on leave. The move comes in the wake of legal and procedural violations during a controversial tractor journey to Sabarimala. The DGP submitted a report to the High Court rejecting Ajith Kumar’s explanation for the act and confirmed that the rule against tractor travel applies equally to police personnel. A report from the Sabarimala Special Commissioner also held Ajith Kumar responsible. His transfer is seen as part of disciplinary action by the state government.