പത്തനംതിട്ട പൂഴിക്കാട്ട് സര്‍ക്കാര്‍ യുപി സ്കൂള്‍ മുറ്റത്ത് ചുവടു ദ്രവിച്ചു നിന്ന മരംവീണു. വെട്ടിമാറ്റണമെന്ന് രണ്ട് വര്‍ഷമായി സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെടുന്ന മരമാണ് വീണത്. ചുവട് ദ്രവിച്ച വേറേയും മരങ്ങള്‍ സ്കൂള്‍ മുറ്റത്തുണ്ട്. സ്കൂള്‍ മുറ്റത്തെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള അരണമരമാണ് വീണത്. മുറ്റത്ത് നിന്ന് മതിലും തകര്‍ത്ത് റോഡിന് കുറുകെ വീണു. വൈദ്യുതി കമ്പികളും തകര്‍ന്നു. പുലര്‍ച്ചെ ആയത്കൊണ്ട് വന്‍ അപകടം ഒഴിവായി.
രണ്ട് വര്‍ഷമായി മരം വെട്ടിമാറ്റാന്‍ പറയുന്നു എന്ന് ഹെഡ്മാസ്റ്റര്‍. നഗരസഭയ്ക്കും ജില്ലാ കലക്ടര്‍ക്കും കത്ത് നല്‍കി. വനംവകുപ്പ് മൂല്യം നിര്‍ണയിക്കാത്തതാണ് തടസമെന്നാണ് നഗരസഭ സ്കൂളിനെ അറിയിച്ചത്.
തൊട്ടടുത്ത് മറ്റ് മൂന്ന് മരങ്ങള്‍ കൂടി ചുവട് ദ്രവിച്ച് നില്‍ക്കുകയാണ്.കഴിഞ്ഞ വര്‍ഷം വെട്ടിയിട്ട മരങ്ങള്‍ പോലും മൂല്യം നിര്‍ണയിച്ച് മാറ്റിയിട്ടില്ല.അടുത്ത അപകടത്തിന് മുമ്പെങ്കിലും ഇടപെടുമോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്