കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ എട്ടാം ക്ലാസ്സ് വിദ്യാർഥി മിഥുൻ വൈദ്യുതാഖാതമേറ്റ് മരിച്ച് ഒരാഴ്ച പിന്നിട്ടിട്ടും കുറ്റക്കാർക്കെതിരെ കാര്യമായ നടപടിയില്ല. പ്രഥമദൃർഷ്ട്യ തന്നെ കുറ്റക്കാരായവർ എന്നു ബോധ്യപ്പെട്ടവർ വിലസുമ്പോൾ നടപടി പ്രധാന അധ്യപികക്കെതിരെ മാത്രം ഒതുക്കി. ഇന്നലെ ക്ലാസ് തുടങ്ങിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗൺസിലിങും നൽകി.
വിദ്യാഭ്യാസ വകുപ്പ് വൈദ്യുതി വകുപ്പ് തദ്ദേശ വകുപ്പ് എന്നിങ്ങനെ നീളുന്നു അനാഥ കാട്ടിയവരുടെ പട്ടിക. എന്നാൽ നടപടി പ്രധാനാധ്യാപികക്കെതിരെ മാത്രം.സ്കൂൾ മാനേജരും സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയായ തുളസീധരൻപിള്ളയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടു ദിവസം അഞ്ചു കഴിഞ്ഞു. എയ്ഡഡ് സ്കൂൾ ആയതുകൊണ്ട് തന്നെ മാനേജർക്കാണ് സ്കൂൾ നടത്തിപ്പിന്റെ പൂർണ ചുമതല എന്നതും ഓർക്കണം. സ്ഥലത്തെത്തി പരിശോധന നടത്താതെയാണ് തദ്ദേശസ്വയംഭരണ വകുപ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലായിട്ടും ഇപ്പോഴും കണ്ണടയ്ക്കുകയാണ് മന്ത്രി. നടപടികൾ വൈകുമ്പോൾ കുറ്റക്കാരെ സംരക്ഷിക്കാനാണ് ശ്രമമെന്ന് വ്യാപക ആക്ഷേപം ഉയർന്നിട്ടുണ്ട് മിഥുന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം 10 മിനിറ്റ് കൊണ്ടാണ് അപകടകരമായ ത്രീ ഫേസ് ലൈൻ കെഎസ്ഇബി അഴിച്ചുമാറ്റിയത്. മിഥുന്റെ അപകടത്തിനുശേഷം, തേവലക്കര സ്കൂളിൽ ഇന്നലെ ക്ലാസുകൾ തുടങ്ങി. ചൈൽഡ് ഹെൽപ് ലൈനിൽ നിന്ന് 24 കൗൺസിൽമാർ കുട്ടികൾക്ക് കൗൺസിലിംഗ് നൽകാൻ എത്തി. മിഥുൻ ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ കുട്ടികൾ കാണുന്നത് വീണ്ടും അപകടം അവരുടെ മനസ്സിലേക്ക് എത്തിക്കാൻ കാരണമാകുന്നുണ്ടെന്നും കൗൺസിലന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേസമയം അപകടത്തിൽ മനപ്പൂർവ്വം അല്ലാത്ത നരഹത്യ വകുപ്പുകൾ ചേർത്ത് സ്കൂൾ മാനേജർ,ഹെഡ് മിസ്ട്രസ്,കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ എന്നിവരെ പ്രതികളാക്കി പോലീസ് മജസ്റ്റേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്