സ്കൂൾ സമയമാറ്റത്തെ ഭൂരിപക്ഷം പേരും പിന്തുണച്ചെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ പഠന റിപ്പോർട്ട്. ആറ് ജില്ലകളിലെ സർവേയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് മനോരമ ന്യൂസിനു ലഭിച്ചു. 50.7 ശതമാനം രക്ഷിതാക്കളും സമയമാറ്റത്തെ അനുകൂലിച്ചു. പഠന ദിവസങ്ങളിലെ പരമാവധി സമയം ഉപയോഗപ്പെടുത്തണമെന്നും ഇവർ പറഞ്ഞു.
പഴയ സമയക്രമത്തെ അനുകൂലിച്ചത് വെറും 6.4 ശതമാനം പേർ മാത്രമാണ്. അനാവശ്യ അവധികൾ കുറയ്ക്കണമെന്ന അഭിപ്രായം 41.1 ശതമാനം രേഖപ്പെടുത്തി. പഠന ദിവസങ്ങൾ കൂട്ടുന്നതിനോട് 87.2 ശതമാനം എതിർത്തു. വയനാട്, പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം, കാസർകോട്, മലപ്പുറം ജില്ലകളിലാണ് വിദഗ്ധ സമിതി പഠനം നടത്തിയത്.
ഈ വർഷം ഫെബ്രുവരി മുതൽ ഏപ്രിൽ വരെയാണ് സർവേ നടത്തിയത്. 150 രക്ഷിതാക്കൾ, 819 അധ്യാപകർ, 520 വിദ്യാർഥികൾ എന്നിവരും 4,490 പൊതുജനങ്ങളും പഠനത്തിന്റെ ഭാഗമായി.
ENGLISH SUMMARY:
School Time Change has received strong backing from the majority, according to a recent survey report by the Kerala Education Department. The study, conducted across six districts, found that 50.7% of parents support the revision, emphasizing the need to maximize study time during school days. While most opposed increasing study days, 41.1% advocated for reducing unnecessary holidays.