ബിജെപിയുടെ പോഷക സംഘടനകളായ യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷനായി മനു പ്രസാദിനെയും മഹിളാമോർച്ചയുടെ സംസ്ഥാന അധ്യക്ഷയായി നവ്യാ ഹരിദാസിനെയും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നിയമിച്ചു.നിലവിൽ യുവമോർച്ചയുടെ സംസ്ഥാന  സെക്രട്ടറി ആയ മനു എബിവിപിയുടെയും സംസ്ഥാന സെക്രട്ടറിയായിരുന്നു. രണ്ട് തവണ കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറായ നവ്യ ഹരിദാസ് വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധിയ്ക്കും സത്യൻ മൊകേരിക്കും എതിരെ മൽസരിച്ചിരുന്നു. 

നിലവിൽ മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. എം. പ്രേമൻ ഒബിസി മോർച്ചയുടെയും സുമിത് ജോർജ് ന്യൂനപക്ഷ മോർച്ചയുടെ അധ്യക്ഷന്മാരാണ്. എസ് .സി മോർച്ചയുടെ അധ്യക്ഷനായി ഷാജുമോൻ വട്ടേക്കാടിനെയും എസ് ടി മോർച്ചയുടെ അധ്യക്ഷനായി മുകുന്ദൻ പള്ളിയറയെയും കിസാൻ മോർച്ചയുടെ അധ്യക്ഷനായി ഷാജി രാഘവനെയും പ്രഖ്യാപിച്ചു.

ENGLISH SUMMARY:

Rajeev Chandrasekhar, the state president of BJP Kerala, has announced new appointments for the party's various frontal organizations. Manu Prasad has been named the new state president of Yuva Morcha, while Navya Haridas will lead Mahila Morcha