പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. ചീരക്കടവ് ഊരിലെ വെള്ളിങ്കിരിയാണ് കൊല്ലപ്പെട്ടത്. 40 വയസ്സായിരുന്നു. പശുവിനെ മേയ്ക്കാൻ ഇന്നലെ കാട്ടിലേക്ക് പോയ വെള്ളിങ്കിരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. രാവിലെയായിട്ടും തിരികെ വരാത്തതോടെ വനംവകുപ്പ് സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്
മൃതദേഹം പിന്നീട് കോട്ടത്തറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൂന്നു മാസത്തിനിടെ അട്ടപ്പാടിയിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് വെള്ളിങ്കിരി. മേയ് 31 നു പുതൂരിലെ മല്ലനും ഏപ്രിൽ 27 നു കാളിയും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു
ENGLISH SUMMARY:
Another life was lost in a wild elephant attack in Attappadi, Palakkad. Vellinkiri, a 40-year-old resident of Cheerakadavu Ooru, was the victim. He had gone into the forest yesterday to herd his cattle when he was attacked by a wild elephant. When he did not return by morning, a forest department search team found his dead body.