സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെങ്കിലും തീവ്രത അല്പം കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കി മുതൽ കാസർകോടുവരെയുള്ള ഒൻപതു ജില്ലകളിൽ യെലോ അലർട്ടു പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.
മറ്റു ജില്ലകളിൽ ഇടത്തരം മഴ കിട്ടും. നാളെ വരെ കേരള തീരത്തു നിന്ന് കടലിൽ പോകരുത്. 3.2 മീറ്റർ വരെ ഉയരമുള്ള തിരകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയച്ചു. 24ാം തീയതി വരെ കേരളത്തിൽ മഴ തുടരും.