ഷാര്‍ജയിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ ശേഖരന്‍റെ മരണത്തില്‍ പ്രതികരണവുമായി ഭര്‍ത്താവ് സതീഷ് ശങ്കര്‍. അതുല്യയ്ക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്നും താനും ചാകാന്‍ വേണ്ടി ഫാനില്‍ തൂങ്ങിയിരുന്നതായും സതീഷ് ഷാര്‍ജയില്‍ മാധ്യമങ്ങളോട് പറഞ്ഞു. അതുല്യയുടേത് കൊലപാതകമാണെന്ന് സംശയമുണ്ടെന്നും ഉപദ്രവിച്ചിരുന്നതായും സതീഷ് പറഞ്ഞു.
'അതുല്യയോട് മാറി താമസിക്കാം എന്ന് പറഞ്ഞത് ഞാനാണ്. ഒറ്റയ്ക്ക് റൂമിലിരിക്കുന്നു, എന്ന് സംസാരിക്കാന്‍ ആളില്ല എന്നായിരുന്നു അവളുടെ പരാതി. അവള്‍ക്ക് വേണ്ടിയാണ് ദുബായില്‍ നിന്ന് ഷാര്‍ജയിലേക്ക് മാറിയത്. അവളുടെ അനുജത്തി തൊട്ടടുത്ത് ഉണ്ട്. അതാണ് മാറിയത്. ഇങ്ങോട്ട് മാറിയത് എനിക്ക് ബുദ്ധമുട്ടാണ് 5.30 എഴുന്നേല്‍ക്കണം. 2 മണിക്കൂറോളം ജോലി സ്ഥലത്തേക്ക് യാത്ര ചെയ്യണം' സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
പെറ്റമ്മയോട് സംസാരിക്കാറില്ലെന്നും സംസാരിക്കാന്‍ അതുല്യ മാത്രമേ ഉള്ളൂവെന്നും സതീഷ് പറഞ്ഞു. കഴിഞ്ഞാഴ്ച വീട്ടില്‍ നിന്നും പോകാന്‍ നോക്കി.. ഞാന്‍ സമ്മതിച്ചില്ല.. വീക്കെന്‍ഡില്‍ കഴിക്കാറുണ്ട്. ഡെയിലി ഇന്‍സുലിന്‍ എടക്കുന്നയളാണ്. ഡെയിലി കഴിക്കാന്‍ പറ്റില്ല. ഈ സംഭവത്തിന് ശേഷം ഇനി ജോലി പോകുമോ എന്നറിയില്ലെന്നും സതീഷ്.
'കഴിഞ്ഞ നവംബറില്‍ അവള്‍ 2-3 മാസം ഗര്‍ഭണിയായിരുന്നു. നാട്ടിലേക്ക് പോയ സമയം അബോര്‍ട്ട് ചെയ്തു. അതിന് ശേഷം കൊണ്ടുവന്നു അവളും അമ്മയും മോളും വന്നു. അബോര്‍ട്ട് ചെയ്യാന്‍ കാരണമായി പറഞ്ഞത് എനിക്ക് 40 വയസായെന്നാണ്. ഷുഗര്‍ രോഗിയാണ്, ഉള്ളത് പെണ്‍കുഞ്ഞാണ്. അടുത്ത കുഞ്ഞ് വന്നാല്‍ 4-5 വപര്‍ഷത്തേക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല, എങ്ങനെ നോക്കും എന്നൊക്കെയാണ് പറഞ്ഞത്'.