പാലക്കാട് ഒറ്റപ്പാലത്ത് മണിക്കൂറുകൾ വ്യത്യാസത്തിൽ അപകടത്തിൽ പെട്ടത് 7 വാഹനങ്ങൾ. മനിശ്ശേരിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡരികിൽ നിർത്തിയിട്ടിരുന്ന 3 സ്കൂട്ടറുകൾ ഇടിച്ചു തകർത്തു., പച്ചക്കറി കയറ്റി വരികയായിരുന്ന ഓട്ടോറിക്ഷ മറ്റൊരു ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചുമായിരുന്നു അപകടം. ഒരാൾക്ക് പരുക്കേറ്റു.
മനിശേരിയിൽ ആദ്യ അപകടം ഉണ്ടായത് രാവിലെ 7.10 നു. ഒറ്റപ്പാലം ഭാഗത്തു നിന്നു കുളപ്പുള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ പെടുന്നനെ നിയന്ത്രണം വിട്ടു, ശേഷം റോഡരികിൽ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങൾ ഇടിച്ചു തകർത്തു. മനിശ്ശേരി റോയൽ കാറ്ററിങ് എന്ന സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ പൂർണമായി തകർന്നു. ആർക്കും പരുക്കില്ല.
തൊട്ടു പിന്നാലെ, 500 മീറ്റർ മാറി, മനിശേരി ആറംകുളം റോഡിനു സമീപം മറ്റൊരു അപകടം. പാലക്കാട് ഭാഗത്തു നിന്നു പച്ചക്കറി കയറ്റി വരികയായിരുന്ന ഓട്ടോറിക്ഷ മറ്റൊരു ഓട്ടോറിക്ഷയുമായും കാറുമയും കൂട്ടിയിടിച്ചു. അപകടത്തിൽ പച്ചക്കറി കയറ്റി വന്ന ഓട്ടോറിക്ഷയിലെ ഡ്രൈവർ പാലക്കാട് മേപ്പറമ്പ് സ്വദേശി ഷബീറിനു പരിക്കേറ്റു. ഷബീറിനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഖലയിൽ നിരന്തരം അപകടമുണ്ടാകുന്നുവെന്ന നാട്ടുകാരുടെ പരാതി നിലനിൽക്കെയാണ് ഞെട്ടിച്ചു രണ്ടു അപകടങ്ങളും ഉണ്ടാകുന്നത്..