വയനാട് പനമരം നെല്ലിയമ്പത്ത് ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തിയ മൂന്ന് കാട്ടാനകളെ കാട് കയറ്റി. പത്ത് മണികൂറോളം നീണ്ട ദൗത്യത്തിന് ഒടുവിലാണ് കൊമ്പൻമാരെ തുരത്താനായത്.
ചെതലയം റേഞ്ചിലെ വനപാലകർ എത്തിയാണ് ദൗത്യം ആരംഭിച്ചത്. പടക്കം പൊട്ടിച്ച് തുരത്താനുള്ള ശ്രമം ആദ്യം വിജയം കണ്ടില്ല. പിന്നീട് ഉച്ചകഴിഞ്ഞ് കാപ്പിതോട്ടത്തിൽ നിന്ന് മാത്തൂർ വയൽ മേഖല വഴി അനകളെ ഓടിച്ച് പുറത്ത് എത്തിച്ചു. പനമരം - ബത്തേരി റോഡ് മുറിച്ച് കടന്ന് നീർവാരം ഭാഗത്തേക്ക് പോകുന്നതിനിടെ വനപാലകരുടെ നേർക്ക് കൊമ്പൻമാർ തിരിഞ്ഞു.
പടക്കം പൊട്ടിച്ചും ബഹളം വച്ചുമാണ് പാതിരി സെക്ഷൻ വനമേഖലയിലേക്ക് ആനകളെ തുരത്തിയത്. ആനകളെ തുരത്തിയത് ആശ്വാസമായെങ്കിലും പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണം ശക്തമാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.