തൃശൂർ വടക്കുംന്നാഥ ക്ഷേത്രത്തിൽ ആനകൾക്ക് സമൃദ്ധമായ ഊട്ട് . കർക്കടക പുലരിയിൽ ചാറ്റൽ മഴയെ അവഗണിച്ച് ആനയൂട്ട് കാണാൻ നൂറു കണക്കിനാളുകൾ എത്തി.
നല്‍ കൊതിയോടെ ഗജവീരൻമാർ എത്തി. ചോറും ശർക്കരയും വയറു നിറച്ച് അകത്താക്കി.കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുളള 59 ആനകൾ ഊട്ടിനെത്തി. പുലർച്ചെ ഗണപതി ഹോമം തുടങ്ങി.ഹോമക്കൂട്ടിന് 12,008 നാളികേരം എത്തിച്ചു . 2500 കിലോഗ്രാം ശർക്കരയും 1000 കിലോ അവിലും ഒരുക്കിയിരുന്നു. നൂറു കിലോ എള്ളും അൻപത് കിലോ തേനും ഉപയോഗിച്ചു. 500 കിലോ അരിയാണ് ചോറാക്കിയത്. ഇതിൽ ശർക്കരയും മഞ്ഞൾപ്പൊടിയും ചേർത്ത് ഉരുളകളാക്കി നൽകി. തണ്ണിമത്തനും കൈതച്ചക്കയും കരിമ്പും സമൃദ്ധിയായി കഴിച്ച ശേഷമാണ് കരിവീരൻമാർ മടങ്ങിയത്.
അടുത്ത ഉൽസവ സീസണ് മുന്‍പ് ഓജസും കരുത്തും സ്വന്തമാക്കാനുള്ള സുഖ ചികിൽസയുടെ നാളുകളാണ് ഇനി.