ഇടുക്കി തൊടുപുഴയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിനെതിരെ കേസെടുത്തു. തൊടുപുഴ പൊലീസാണ് വിവിധ വകുപ്പുകൾ ചുമത്തി എഫ് ഐ ആർ റജിസ്റ്റർ ചെയ്തത്. എച്ച് ആർ ഡി എസ് സെക്രട്ടറി അജി കൃഷ്ണനാണ് കേസിലെ രണ്ടാം പ്രതി. പിസി ജോർജിന്റെ പ്രസംഗം സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ലക്ഷ്യമിട്ടാണെന്നാണ് കണ്ടെത്തൽ.
എച്ച് ആർ ഡി എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ വാർഷിക ദിനാചരണ പരിപാടിയിലാണ് പിസി ജോർജ് വിദ്വേഷ പരാമർശങ്ങളടങ്ങിയ പ്രസംഗം നടത്തിയത്. തനിക്കെതിരെ കേസെടുക്കാൻ പൊലീസിനെയും മുഖ്യമന്ത്രിയെയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. എന്നാൽ പരാതി ലഭിച്ചിട്ടും തൊടുപുഴ പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവ് ടി എസ് അനീഷ് കോടതിയെ സമീപിക്കുകയായിരുന്നു. കേസെടുക്കാൻ കോടതി നിർദ്ദേശിച്ചതിനെ തുടർന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നടപടി