മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക ആചരണത്തിനായി പുതുപ്പളളിയില്‍ ഒരുക്കം തുടങ്ങി. പതിനെട്ടിന് രാവിലെ ലോക് സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യും.
ഉമ്മന്‍ചാണ്ടിയില്ലാത്ത രണ്ടു വര്‍ഷമാണ് കടന്നുപോയത്. പുതുപ്പളളി സെന്‍റ് ജോര്‍ജ് ഒാര്‍ത്തഡോക്സ് വലിയപളളിയില്‍ രണ്ടാം ചരമവാര്‍ഷിക ആചരണത്തിനായി ഒരുക്കം തുടങ്ങി. പതിനായിരം പേരെ ഉള്‍ക്കൊളളുന്ന കൂറ്റന്‍പന്തല്‍ ഉയരും . പതിനെട്ടിന് രാവിലെ ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. പളളി ഭാരവാഹികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനപരിപാടികളുടെ ക്രമീകരണ വിലയിരുത്തി.