സംസ്ഥാനത്ത്  മഴ കനക്കുന്നു. ഒന്‍പതു  ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അ‍ഞ്ചു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി എറണാകുളം തൃശൂര്‍  പാലക്കാട് , മലപ്പുറം  കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് അതിശക്തമായ മഴക്കുള്ള ഒാറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുള്ളത്. 

മറ്റെല്ലാ ജില്ലകളിലും യെലോ അലര്‍ട്ടാണ്.  ഞായറാഴ്ച വരെ സംസഥാനത്ത് ശക്തമായ മഴ തുടരും. ശനിയാഴ്ചവരെ കേരള തീരത്ത് മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

ENGLISH SUMMARY:

Rain continues to intensify across Kerala. An orange alert has been issued in nine districts and a yellow alert in five districts. The districts under orange alert for extremely heavy rainfall are Idukki, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, and Kasaragod.