കാസര്‍കോട് കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (17.07.2024) കലക്‌ടർ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ ഞായറാഴ്ചവരെ ഓറഞ്ച് അലര്‍ട്ടാണ്. പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്‌തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ജനസുരക്ഷയെ മുൻനിർത്തിയാണ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കലക്‌ടർ അവധി പ്രഖ്യാപിച്ചത്. Also Read: മഴ കനക്കുന്നു; 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഞായറാഴ്ച വരെ ശക്തമായ മഴ
ജില്ലയിലെ സ്‌കൂളുകൾ, കോളജുകൾ, പ്രഫഷനൽ കോളജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. മുന്‍പ് നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് മഴ കനക്കുന്നു. ഒന്‍പതു ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും അഞ്ചു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി എറണാകുളം തൃശൂര്‍ പാലക്കാട് , മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് അതിശക്തമായ മഴക്കുള്ള ഒാറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുള്ളത്.
മറ്റെല്ലാ ജില്ലകളിലും യെലോ അലര്‍ട്ടാണ്. ഞായറാഴ്ച വരെ സംസഥാനത്ത് ശക്തമായ മഴ തുടരും. ശനിയാഴ്ചവരെ കേരള തീരത്ത് മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.