വയനാട് ചൂരൽമല-മുണ്ടക്കൈ ടൗൺഷിപ്പ് നിർമാണത്തിനായി വാങ്ങിയ ഭൂമിയുടെ നിയമക്കുരുക്ക് നീക്കാൻ മുസ്‌ലിം ലീഗ്. തോട്ടം ഭൂമി തരംമാറ്റിയെന്ന ലാൻഡ് ബോർഡിന്റെ റിപ്പോർട്ടാണ് കുരുക്കായത്. മുൻ ഭൂഉടമകളിൽ നിന്ന് ലാൻഡ് ബോർഡ് ഇന്ന് മുതൽ വിശദീകരണം തേടും.
ദുരന്ത ബാധിതർക്ക് വീടുവച്ച് നൽകാൻ മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റയിൽ മുസ്ലിം ലീഗ് വാങ്ങിയ 11.5 ഏക്കർ ഭൂമിയാണ് കുരുക്കിൽ പെട്ടത്. ഒരേക്കർ ഒഴികെയുള്ള ഭൂമി നിർമാണത്തിന് അനുയോജ്യമല്ലെന്നും ഇത് തോട്ടം ഭൂമി തരം മാറ്റിയതാണെന്നും വില്ലേജ് ഓഫിസർ റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈത്തിരി താലൂക്ക് ലാൻഡ് ബോർഡ് സ്ഥലത്തിന്റെ മുൻ ഉടമകളോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടത്. 105 കുടുംബങ്ങൾക്കാണ് വീട്. മൂന്ന് മാസം മുൻപായിരുന്നു തറക്കല്ലിടൽ ചടങ്ങ്. നിയമക്കുരുക്കിന് പിന്നിൽ രാഷ്ട്രീയ താത്പര്യമാണെന്നും രേഖകൾ ഹാജരാക്കി രണ്ടാഴ്ചയ്ക്കകം നിർമാണം തുടങ്ങുമെന്നും ലീഗ് ജില്ലാ നേതൃത്വം പ്രതികരിച്ചു
40 കോടി രൂപ പുനരധിവാസത്തിനായി ലീഗ് സ്വരൂപിച്ചതിൽ 12 കോടിയോളം രൂപ ഭൂമി വാങ്ങുന്നതിനായി ചെലവായി മറ്റ് പാർട്ടികൾക്ക് മുന്നേ സ്ഥലം വാങ്ങുകയും നിർമാണ നടപടികൾ തുടങ്ങുകയും ചെയ്തിട്ടും അവസാനം വന്ന കല്ലുകടിയിൽ ലീഗിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്