sharjah-JPG

TOPICS COVERED

ഷാര്‍ജയില്‍ മകള്‍ക്കൊപ്പം യുവതി ജീവനൊടുക്കിയതില്‍ അന്വേഷണം ക്രൈബ്രാഞ്ചിനു കൈമാറിയേക്കും. അതിനിടെ  മകളുടേയും പേരക്കുട്ടിയുടേയും മരണത്തില്‍ ഔദ്യോഗികമായി പരാതി നല്‍കുന്നതിനായി വിപഞ്ചികയുടെ അമ്മ ഷാര്‍ജയിലെത്തി. അതേസമയം വിപഞ്ചികയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ എന്നു നടക്കും എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു 

 നിലവില്‍ കുണ്ടറ പൊലീസ് റജിസ്റ്റര്‍ ചെയ്ത  കേസ്  ശാസ്താംകേട്ട ഡിവൈഎസ്പി അന്വേഷിക്കും. തുടര്‍നടപടികളുടെ ഭാഗമായി കേസ് ക്രൈബ്രാഞ്ചിനു കൈമാറിയേക്കും.  വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷ്., സഹോദരി, അഛന്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.  വിദേശത്തായതിനാല്‍ പ്രതികള്‍ക്കായി ലുക്ക്ഔട് നൊട്ടീസും പുറത്തിറക്കിയേക്കും. എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യുന്നതിനു മുന്നേ  വിപഞ്ചികയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു  വിപഞ്ചികയുടേയും കുഞ്ഞിന്‍റേയും മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നുള്ള കുടുംബത്തിന്‍റെ ആരോപണം പരാതിയായി തന്നെ  ഭരണകൂടത്തെ അറിയിക്കാനാണ് അമ്മ ഷാര്‍ജയിലെത്തിയത്. രാവിലെയാണ് അവര്‍ എത്തിയത്. വിപഞ്ചികയുടെ സഹോദരനും ഇന്നു രാത്രിയോടെ ഷാര്‍ജിലെത്തും.നേരത്തെ കോണ്‍സുലേറ്റ് വഴിയാണ് പരാതി സമര്‍പ്പിച്ചത്. രക്തബന്ധമുള്ള ആള്‍ക്കാര്‍ നേരിട്ടു പരാതി സമര്‍പ്പിക്കണമെന്നുള്ള നിയമോപദേശത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് അമ്മ ഷൈലജയുടെ യാത്ര.വിപഞ്ചികയുടെ പോസ്റ്റ്മോര്‍ടം നടപടികള്‍ ഇന്നലെ നടന്നില്ല. ഇന്നു നടക്കുമോയെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പോസ്റ്റ്മോര്‍ടം വൈകുന്നതിനു കാരണമായി പറയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിപഞ്ചികയേയും കുഞ്ഞിനേയും ഷാര്‍ജയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ENGLISH SUMMARY:

The investigation into the case of a woman who reportedly died by suicide along with her daughter in Sharjah may be handed over to the Crime Branch for further probe.