ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറും കാല്‍കഴുകല്‍ വിവാദത്തില്‍. കൊട്ടാരക്കര വാളകം എന്‍.എസ്.എസ് ക്ഷേത്രത്തിലാണ് മന്ത്രിയുടെ കാല്‍കഴുകി സ്വീകരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ വിവാദമാക്കേണ്ട കാര്യമില്ലെന്നും പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുമ്പോഴുള്ള ആചാരത്തിന്‍റെ ഭാഗമെന്നു ക്ഷേത്രം ഭാരവാഹികള്‍. ഇടതുപക്ഷ നിലപാടിനു വിരുദ്ധമല്ലേയെന്നും കമന്‍റുകള്‍.
കാല്‍കഴുകല്‍ വിവാദം കൊടുമ്പിരിക്കൊള്ളുമ്പോഴാണ് മന്ത്രിയെ കാല്‍കഴുകി സ്വീകരിച്ചത് സമൂഹമാധ്യമങ്ങളില്‍ നി്റയുന്നത്. ഞായറാഴ്ച വാളകത്തെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിയപ്പോഴായിരുന്നു പൂര്‍ണകുംഭം നല്‍കുന്നതിനു മുന്‍പ് കാല്‍കഴുകി സ്വീകരിച്ചത്. എന്‍. എസ്.എസിന്‍റെ കീഴിലുള്ള ക്,േത്രത്തില്‍ കെ.ബി.ഗണേഷ്കുമാര്‍ രക്ഷാധികാരിയാണ്. നേരത്തെ ആര്‍.ബാലകൃഷ്ണപിള്ളയും ഇവിടത്തെ രക്ഷാധികാരിയായിരുന്നു
എന്നാല്‍ വിവാദമാക്കേണ്ടതില്ലെന്നാണ് ക്ഷേത്ര ഭരണസമിതിയുടെ നിലപാട്. വലിയമ്പലം, നാലമ്പലം ഉള്‍പ്പെടെ അമ്പലത്തിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതിനോടനുബന്ധിച്ചുള്ള കൂപ്പണ്‍ വിതരണം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു കാല്‍കഴുകി പൂര്‍ണകുംഭം നല്‍കിയതെന്നും ക്ഷേത്രം ജനറല്‍ കണ്‍വീനര്‍ അറിയിച്ചു. എന്നാല്‍ സിപിഎം.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനടക്കമുള്ളവര്‍ കാല്‍കഴുകല്‍ സംസ്കാരമല്ലെന്നും പറയുമ്പോള്‍ മന്ത്രി തന്നെ ധിക്കരിക്കുന്നോയെന്നതടക്കമാണ് വീഡിയോയുടെ കമന്‍റിലെ പരിഹാസം.