ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സുരക്ഷാ വീഴ്ച. പൊലീസുകാരന്‍റെ കയ്യിലിരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം. ക്ഷേത്രത്തിനകത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എ.എസ്.ഐ പിസ്റ്റല്‍ വൃത്തിയാക്കുകയായിരുന്നു. ഇതിനിടെയാണ് കൈതട്ടി വെടിപൊട്ടിയത്. വെടിയുണ്ട നിലത്തേക്കാണ് പതിച്ചത്. അതിനാല്‍ അപകടം ഒഴിവായി. പൊലീസ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു.

ENGLISH SUMMARY:

A security lapse occurred at the Sree Padmanabhaswamy Temple when a police officer's pistol accidentally discharged during cleaning. The bullet hit the ground, and no injuries were reported. The incident happened around 9 AM. A departmental inquiry has been initiated.