nipah-alert

സംസ്ഥാനത്ത് ആറുജില്ലകളില്‍ നിപയ്ക്കെതിരെ ജാഗ്രതാ നിര്‍ദേശം നല്കി ആരോഗ്യവകുപ്പ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്ക ജ്വരം എന്നിവ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശമുണ്ട്.

പാലക്കാട് ജില്ലയില്‍ രണ്ടാമതും നിപ രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കിയത്. നിലവില്‍ 543 പേരാണ് സമ്പര്‍ക്ക പട്ടികയിലുളളത്. പാലക്കാട് മരിച്ച രോഗിയുടെ 46 പേരടങ്ങുന്ന സമ്പര്‍ക്ക പട്ടികയും തയാറാക്കി. പാലക്കാട്, മലപ്പുറം ജില്ലകളില്‍ അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാനും ആശുപത്രികളിലെത്തുന്ന എല്ലാവരും മാസ്ക് ഉപയോഗിക്കാനും  ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. 

ENGLISH SUMMARY:

The Kerala Health Department has issued a Nipah virus alert in six districts — Palakkad, Malappuram, Kozhikode, Kannur, Wayanad, and Thrissur. Hospitals have been directed to report cases of fever with Nipah-like symptoms, including encephalitis. In light of the second reported Nipah case in Palakkad, 543 people are under observation and a 46-member contact list has been prepared.