തന്‍റെ ആഭരണങ്ങളടക്കം ഷാര്‍ജയിലെ ബന്ധുക്കള്‍ക്ക് കൈമാറാന്‍ സുഹൃത്തിനെ ഏല്‍പിച്ചശേഷമാണ് വിപഞ്ചിക ജീവനൊടുക്കിയത്. നാട്ടിലേക്ക് പോകുന്നുവെന്നാണ് വിപഞ്ചിക സുഹൃത്തിനെ അറിയിച്ചത്. വിപഞ്ചിക കഠിനമായ മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി ബന്ധുക്കളായ ശ്രീജിത്തും ഭാര്യ സിന്ധുവും ഷാര്‍ജയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
വിപഞ്ചിക സുഹൃത്തിനെ ഏല്‍പിച്ച പൊതി ബന്ധുക്കളും സുഹൃത്തുക്കളുംകൂടിയായ ശ്രീജിത്തിന്‍റെയും ഭാര്യ സിന്ധുവിന്‍റെയും പക്കല്‍ എത്തുന്നത് വിപഞ്ചികയുടെ മരണശേഷം. വ്യാഴാഴ്ച രാത്രി. ഇത് അവര്‍ തുറന്ന് പരിശോധിക്കുമ്പോള്‍ മനോരമ ന്യൂസ് സംഘവും ഒപ്പമുണ്ടായിരുന്നു. പൊതിയിൽ വിപഞ്ചികയുടെ ആഭരണങ്ങൾ, നാട്ടിലെ ബാങ്ക് ലോക്കറിന്റെ താക്കോൽ, ബാങ്ക് കാർഡുകൾ, ആധാർ കാർഡ് എന്നിവയായിരുന്നു
താൻ നാട്ടിൽ പോകുകയാണെന്നും തിരിച്ചു വരാൻ വൈകുകയോ ,മറ്റെന്തെങ്കിലും ആവശ്യം വരികയാണെങ്കിലോ ഷാർജയിലെ ഈ ബന്ധുക്കൾക്ക് കൈമാറാൻ പറഞ്ഞു ഏൽപ്പിച്ചിരുന്നു. ഭർത്താവായ നിതീഷ് നിരന്തരം വിവാഹമോചനത്തിന് നിർബന്ധിച്ചിരുന്ന വിവരവും, നേരിട്ട പീഡനങ്ങളും വിപഞ്ചിക പറയാറുണ്ടായിരുന്നു. പ്രയാസങ്ങള്‍ അറിയാമെങ്കിലും പക്ഷേ, വിപഞ്ചിക ജീവനൊടുക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് ശ്രീജിത്തും സിന്ധുവും പറയുന്നു.