പാലക്കാട് പൊൽപ്പുള്ളിയില്‍ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു. മൂന്ന് കുട്ടികൾ അടക്കം നാലുപേർക്ക് പരുക്ക്. രണ്ട് കുട്ടികൾക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റു. എമലീന(4), ആല്‍ഫ്രഡ്(6) എന്നീ കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.