സ്‌കൂൾ സമയ മാറ്റത്തില്‍ സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനവുമായി എ.പി സമസ്ത.  വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ ആലോചനയോടെ വേണമെന്ന് കാന്തപുരം വിഭാഗം ആവശ്യപ്പെട്ടു.  മാറ്റങ്ങൾ കൃത്യമായ പഠനത്തിൻേറയും, വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ ആകണം. കേരള മുസ്‌ലിം ജമാഅത്തിന്റെ സംസ്ഥാന നേതൃക്യാംപിലാണ് വിമർശനം ഉയർന്നത്. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ആണ് ക്യംപ് ഉദ്ഘാടനം ചെയ്തത്. മാറ്റങ്ങളിൽ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണമെന്നും എ.പി സമസ്ത ആവശ്യപ്പെട്ടു.  കീം റാങ്ക് പട്ടിക വിഷയത്തിൽ സർക്കാർ വിവേകത്തോടെ പെരുമാറണമെന്നും ക്യാംപില്‍ ആവശ്യമുയര്‍ന്നു.

ഇതിനിടെ സ്കൂൾ സമയമാറ്റത്തിൽ സർക്കാരിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങിയിരിക്കുകയാണ് സമസ്ത. സർക്കാർ തീരുമാനം മാറ്റുന്നതുവരെ പ്രതിഷേധം തുടരാനാണ് സമസ്ത കേരള മദ്രസ മനേജ്മെന്റെ് അസോസിയേഷന്റെ നീക്കം. എന്നാല്‍ ‌വിഷയത്തിൽ സമസ്തയ്ക്കൊപ്പം പ്രത്യക്ഷ സമരത്തിനില്ലെന്നാണ് ലീഗിന്‍റെ നിലപാട്.

സ്കൂൾ സമയമാറ്റത്തിൽ ഉന്നയിച്ച പരാതികൾ പരിഗണിക്കാത്ത സർക്കാർ നിലപാടിനെതിരെ ശക്തമായ സമരത്തിന് ഒരുങ്ങുകയാണ് സമസ്ത. കേരള മദ്രസാ മാനേജ്മെൻ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മേഖലാതലങ്ങളിൽ മഹല്ലുകൾ കേന്ദ്രീകരിച്ച് കൺവെൻഷനുകൾ നടക്കും തുടർന്ന് ഓഗസ്റ്റ് മാസത്തിൽ കളക്ടറേറ്റുകളുടെ മുന്നിൽ ധർണ സംഘടിപ്പിക്കും. സെപ്തംബർ 30 ന് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിക്കാനാണ് തീരുമാനം.സർക്കാർ തീരുമാനം പിൻവലിക്കും വരെ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറെല്ലെന്നാണ് സമസ്ത കേരള മദ്രസ മാനേജ്മെൻറ് അസോസിയേഷന്റെ പ്രഖ്യാപനം എന്നാൽ സമസ്തയുമായി ചേർന്ന പ്രത്യക്ഷ സമരത്തിന് ഇല്ലെന്നാണ് ലീഗിൻറെ നിലപാട്.സമരത്തിനോട് എതിർപ്പില്ല മതപണ്ഡിതരുമായി ആലോചിച്ച് വേണ്ട തീരുമാനം എടുക്കുമെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.എം എ സലാം തുടർ പ്രതിഷേധങ്ങളുടെ കൂടുതൽ സമർദ്ദം ചെലുത്തി സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്താനാണ് സമസ്തയുടെ നീക്കം.

ENGLISH SUMMARY:

A.P. Samastha has strongly criticized the Kerala state government over its proposed school timing changes, demanding that any educational reforms be implemented only after thorough study and evaluation. The Kanthapuram faction of Samastha emphasized the need to address the concerns of students and parents regarding these changes. The criticism emerged during a state leadership camp of the Kerala Muslim Jama'ath, which was inaugurated by Kanthapuram A.P. Aboobacker Musliyar. Additionally, the camp urged the government to act prudently on the KEAM rank list issue.