എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി യുടെ നിർദ്ദേശപ്രകാരം, മുതിർന്ന കോൺഗ്രസ് നേതാക്കൾ മംഗളൂരുവിലെ കുഡുപ്പുവിലെ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ അഷ്‌റഫിന്റെ കുടുംബത്തെ സന്ദർശിച്ചു.
കർണാടക നിയമസഭാ സ്പീക്കർ യു.ടി. ഖാദർ, മന്ത്രി ബി.ഇസഡ്. സമീർ അഹമ്മദ് ഖാൻ, എ.ഐ.സി.സി സെക്രട്ടറി ബി.കെ. ഹരിപ്രസാദ്, മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറി നസീർ അഹമ്മദ്, ജി.എ. ബാവ, മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്‌റഫ് എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ കുടുംബവുമായി ചർച്ച നടത്തി.
കേസ് നിയമപരമായി മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാന സർക്കാർ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ തീരുമാനിച്ചു. ആൾക്കൂട്ട കൊലപാതക നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമുള്ള നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു. അടിയന്തര നടപടിയായി മന്ത്രി സമീർ അഹമ്മദ് ഖാൻ തന്റെ സ്വകാര്യ അക്കൗണ്ടിൽ നിന്ന് 10 ലക്ഷം രൂപ അഷ്‌റഫിന്റെ കുടുംബത്തിന് കൈമാറി, സ്പീക്കർ യു.ടി. ഖാദർ 5 ലക്ഷം രൂപ സഹായം നൽകി.