സ്കൂൾ സമയമാറ്റത്തിൽ സർക്കാരിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി സമസ്ത. സർക്കാർ തീരുമാനം മാറ്റുന്നതുവരെ പ്രതിഷേധം തുടരാനാണ് സമസ്ത കേരള മദ്രസ മനേജ്മെന്റെ് അസോസിയേഷന്റെ നീക്കം. എന്നാല്‍ വിഷയത്തിൽ സമസ്തയ്ക്കൊപ്പം പ്രത്യക്ഷ സമരത്തിനില്ലെന്നാണ് ലീഗിൻ്റെ നിലപാട്.
സ്കൂൾ സമയമാറ്റത്തിൽ ഉന്നയിച്ച പരാതികൾ പരിഗണിക്കാത്ത സർക്കാർ നിലപാടിനെതിരെ ശക്തമായ സമരത്തിന് ഒരുങ്ങുകയാണ് സമസ്ത. കേരള മദ്രസാ മാനേജ്മെൻ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മേഖലാതലങ്ങളിൽ മഹല്ലുകൾ കേന്ദ്രീകരിച്ച് കൺവെൻഷനുകൾ നടക്കും തുടർന്ന് ഓഗസ്റ്റ് മാസത്തിൽ കളക്ടറേറ്റുകളുടെ മുന്നിൽ ധർണ സംഘടിപ്പിക്കും. സെപ്തംബർ 30 ന് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിക്കാനാണ് തീരുമാനം.സർക്കാർ തീരുമാനം പിൻവലിക്കും വരെ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറെല്ലെന്നാണ് സമസ്ത കേരള മദ്രസ മാനേജ്മെൻറ് അസോസിയേഷന്റെ പ്രഖ്യാപനം എന്നാൽ സമസ്തയുമായി ചേർന്ന പ്രത്യക്ഷ സമരത്തിന് ഇല്ലെന്നാണ് ലീഗിൻറെ നിലപാട്.സമരത്തിനോട് എതിർപ്പില്ല മതപണ്ഡിതരുമായി ആലോചിച്ച് വേണ്ട തീരുമാനം എടുക്കുമെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.എം എ സലാം തുടർ പ്രതിഷേധങ്ങളുടെ കൂടുതൽ സമർദ്ദം ചെലുത്തി സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്താനാണ് സമസ്തയുടെ നീക്കം.