സംസ്ഥാന എൻജിനീയറിങ് പ്രവേശനത്തിനുള്ള കീം റാങ്ക് പട്ടിക റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ സര്‍ക്കാറിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ പിഴവുണ്ടെന്നും, സ്റ്റേ ചെയ്യണമെന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം. കീം റാങ്ക് പട്ടികയില്‍ സി.ബി.എസ്.ഇ സിലബസ് പഠിച്ച വിദ്യാർഥികള്‍ക്ക് മുന്‍ഗണന ലഭിക്കുകയും, സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ പിന്നിലാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ അസമത്വം ഒഴിവാക്കാനാണ് മാര്‍ക്ക് ഏകീകരണ ഫോര്‍മുല നടപ്പാക്കിയതെന്നാണ് സര്‍ക്കാരിന്റെ വാദം. ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.