TOPICS COVERED

  • പത്താംക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍
  • ചെന്നിത്തല നവോദയ സ്കൂള്‍ വിദ്യാര്‍ഥിനിയാണ്
  • മൃതദേഹം ഹോസ്റ്റല്‍ ശുചിമുറി ഇടനാഴിയില്‍

ആലപ്പുഴ ചെന്നിത്തല നവോദയ സ്കൂളിൽ പെൺകുട്ടി മരിച്ച നിലയിൽ. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിനി എസ്. നേഹയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്തു ഷിജു-അനില ദമ്പതികളുടെ മകളാണ് നേഹ.

ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല. മാന്നാര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. 

ആത്മഹത്യാക്കുറിപ്പുണ്ടെന്നുള്ള സൂചനയും ലഭിക്കുന്നുണ്ട്. റാഗിങ് പ്രശ്നങ്ങളുള്‍പ്പെടെ ഇവിടെ ഉണ്ടായിരുന്നെങ്കിലും മരണ കാരണം അതല്ലെന്നാണ് പൊലീസ് പറയുന്നത്.

ENGLISH SUMMARY:

A girl was found dead at Chennithala Navodaya School in Alappuzha. The deceased has been identified as S. Neha, a Class 10 student from Arattupuzha, Haripad. Neha was the daughter of Shiju and Anila, residents of Mangalam Thaiveli, Arattupuzha.