Untitled design - 1

നിമിഷ പ്രിയയുടെ മോചനത്തിനായ് അവസാന ശ്രമവും നടത്തണമെന്നാവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ എംഎൽഎയും അമ്മ മറിയാമ്മ ഉമ്മനും ഗവർണറെ കണ്ടു. ഉമ്മൻ ചാണ്ടി നിമിഷ പ്രിയയുടെ മോചനത്തിനായി നിരന്തരം പരിശ്രമം നടത്തിയിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ ഉള്ള ഇടപെടലുകൾക്ക് പുറമെ മോചനദ്രവ്യത്തിനുള്ള ധനസമാഹാരണത്തിനും അദ്ദേഹം നേതൃത്വം നൽകിയിരുന്നു. അദ്ദേഹത്തിന്റെ അവസാന നാളുകളിൽ മനസിനെ അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നായി നിമിഷപ്രിയയുടെ വിഷയവും ഉണ്ടായിരുന്നു എന്ന് മറിയാമ്മ ഉമ്മൻ ഓർമ്മിക്കുന്നു. പിതാവിന്റെ ആഗ്രഹം ആയിരുന്നു നിമിഷപ്രിയയുടെ മോചനം എന്നും അതിന് അവസാന നിമിഷം വരെ ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യണമെന്നും ചാണ്ടി ഉമ്മൻ ഗവർണ്ണറോട് അഭ്യർത്ഥിച്ചു.