കോട്ടയം ഈരാറ്റുപേട്ടയ്ക്ക് സമീപം ആറാംമൈലിൽ മീനച്ചിലാറ്റിൽ വിദ്യാർഥിനി മുങ്ങി മരിച്ചു. അരുവിത്തുറ കൊണ്ടൂർ സ്വദേശിനി പതിനെട്ടു വയസുള്ള പാലാത്ത് ഐറിൻ ജിമ്മിയാണ് മരിച്ചത്. വീടിനു സമീപമുള്ള കടവിൽ സഹോദരിയോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. രക്ഷാപ്രവർത്തകർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലാത്ത് ജിമ്മിയുടെയും അനുവിന്‍റെയും മകളാണ് ഐറിൻ.