പണിമുടക്ക് ദിവസം ഞങ്ങള്‍ക്ക് കാറില്‍പ്പോകാമെന്നും നാട്ടുകാര്‍ക്ക് പാടില്ലെന്നും ഐഎന്‍ടിയുസി നേതാവ്. ഏഴംകുളം മണ്ഡലം സെക്രട്ടറി ശിവന്‍കുട്ടിയാണ് കാറില്‍ കൊടിയും കുത്തി അടൂര്‍ നഗരത്തില്‍ എത്തിയത്. കാറില്‍ മറ്റ് നാല് പേരുമുണ്ടായിരുന്നു. സമരാനുകൂലികള്‍ കാറ് തടഞ്ഞു. സമരത്തിന് ബൈക്കിലേ വരാവൂ എന്ന് ഉപദേശിച്ചു. അതിനിടെയാണ് ഞങ്ങള്‍ക്ക് ആകാം എന്ന് പറഞ്ഞത്.