ഭാരതാംബ വിവാദത്തില്‍ ഗവര്‍ണറുടെ നിലപാടിനെ പിന്തുണച്ച് ആര്‍എസ്എസ് ദേശീയ നേതൃത്വം. പുരാണം അറിയാത്തവരാണ് വിവാദമുണ്ടാക്കുന്നതെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേകര്‍ പറഞ്ഞു. ഡല്‍ഹിയില്‍ മൂന്നുദിവസമായി നടന്ന പ്രാന്ത പ്രചാരക് ബൈഠക്കിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
ഭാരതമാതാവിനെ ആരാധിക്കുന്ന രീതി പണ്ടുമുതലെയുള്ളതാണ്. പലരും പല രൂപത്തിലും ഭാവത്തിലും ആരാധിക്കുന്നു. സ്വാതന്ത്ര്യസമര കാലത്തുപോലും ഈ രീതി നിലവിലുണ്ട്. പുരാണം അറിയാത്തവരാണ് വിവാദമുണ്ടാക്കുന്നതെന്നും സുനില്‍ അംബേക്കര്‍ പറഞ്ഞു.
മണിപ്പൂര്‍ സംഘര്‍ഷം ഉടന്‍ അവസാനിക്കില്ല. പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ബലംപ്രയോഗിച്ചോ പ്രലോഭനങ്ങളിലൂടെയോ ഉള്ള മതപരിവര്‍ത്തനം അംഗീകരിക്കില്ല. വിദേശ രാജ്യങ്ങളില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ചര്‍ച്ചചെയ്തെന്നും സുനില്‍ അംബേക്കര്‍ വ്യക്തമാക്കി.