britain-airbus-400

സാങ്കേതിക തകരാറിനെത്തുടര്‍ന്ന് കുടുങ്ങിപ്പോയ ബ്രിട്ടന്റെ യുദ്ധവിമാനം എഫ് 35 ബി അറ്റകുറ്റപ്പണി നടത്താനുള്ള സംഘം തിരുവനന്തപുരത്ത് എത്തി.  ബ്രിട്ടന്‍ വ്യോമസേനയുടെ എയർബസ് 400ലാണ് സംഘമെത്തിയത്. അറ്റകുറ്റപ്പണി നടത്താനായില്ലെങ്കില്‍ സൈനികവിമാനങ്ങള്‍ വഹിക്കുന്ന ചരക്ക് വിമാനത്തില്‍ F35 നെ കൊണ്ടുപോകും. ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35 ബി കഴിഞ്ഞമാസം 14നാണ് ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയത്. തുടര്‍ന്നാണ് സാങ്കേതിക തകരാര്‍ പ്രകടമായത്.

അറബിക്കടലിലുള്ള  വിമാനവഹിനി കപ്പലായ എച്ചഎന്‍എസ് പ്രിൻസ് ഓഫ് വെയ്ൽസിലേ സാങ്കേതിക വിദഗ്ധര്‍ക്ക് പരിഹിരക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇംഗ്ലണ്ടില്‍ നിന്ന് തന്നെ വിദഗ്ധര്‍ എത്തിയത്. എഫ് 35 ബിയുടെ നിര്‍മാണ കമ്പനിയില്‍ നിന്നുള്ള വിദഗ്ധരും സംഘത്തിലുണ്ട്. അറ്റകുറ്റപ്പണി നടത്തി തിരികെ കൊണ്ടുപോവുകയാണ് സംഘത്തിന്‍റെ ലക്ഷ്യം.

വെയിലും മഴയും ഏല്‍ക്കാതെ എയര്‍ഇന്ത്യ ഹാങ്ങറിലേക്ക് മാറ്റാമെന്ന് ഇന്ത്യ വാഗ്ഗാനം ചെയ്തെങ്കിലും പൈലറ്റ് ഇല്ലാത്തതിനാല്‍ സാധിച്ചിട്ടില്ല.  എയര്‍ഇന്ത്യയുടെ ഹാങ്ങറിലേക്ക് മാറ്റിയതിന് ശേഷമാകും അറ്റകുറ്റപ്പണി നടത്തുക. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാനായില്ലെങ്കില്‍ സൈനിക വിമാനം വഹിക്കുന്ന  വിമാനത്തില്‍  എഫ് 35 ബി  യുകെയിലേക്ക് കൊണ്ടുപോകുന്നത് ആലോചനയിലുണ്ട്.

ENGLISH SUMMARY:

A British team has arrived in Thiruvananthapuram aboard an Airbus A400 to inspect and repair the F-35B fighter jet grounded due to a technical issue. The aircraft, which made an emergency landing on June 14, may be flown or shipped back to the UK if repairs fail.