youth-congress-march-2

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നതിൽ ആരോഗ്യ മന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നും സംസ്ഥാനവ്യാപകമായി വന്‍ പ്രതിഷേധം. മന്ത്രിയുടെ പത്തനംതിട്ടയിലെ വീട്ടിലേയ്ക്ക് ബിജെപി നടത്തിയ മാര്‍ച്ചിനിടെ നാടകീയരംഗങ്ങളുണ്ടായി. വീടിനടുത്തെ പറമ്പിലൂടെ വീട്ടിലേക്ക് കടക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചു. പൊലീസും പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടായി.

തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലേക്ക് നടന്ന മാര്‍ച്ചില്‍ സംഘര്‍ഷം. ഒരു മണിക്കൂറിലേറെ നീണ്ട സമരത്തിന് നേര്‍ക്ക് പൊലീസ് 15 തവണ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞ് പോകാന്‍ തയാറാകാതെ നിന്ന പ്രവര്‍ത്തകര്‍, സമീപത്തുള്ള പൊലീസ് പരേഡ് ഗ്രൗണ്ടിലെ മതില്‍ ചാടിക്കടന്ന് മന്ത്രി വസതിയിലേക്ക് കയറാന്‍ ശ്രമിച്ചു. നേതാക്കള്‍ ഇടപെട്ട് ഈ ശ്രമം തടഞ്ഞതോടെയാണ് വന്‍ സംഘര്‍ഷം ഒഴിവായത്. പൊലീസും ജലപീരങ്കിക്ക് അപ്പുറം ലാത്തിച്ചാര്‍ജിനോ കണ്ണീര്‍വാതകം പ്രയോഗിക്കാനോ ശ്രമിക്കാതിരുന്നതും സംഘര്‍ഷ സാധ്യത അയയാന്‍ ഇടയാക്കി.

youth-congress-march-3

കണ്ണൂർ ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിലും വൻ സംഘർഷമുണ്ടായി . രണ്ട് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. പോലീസുമായി ഉന്തും തള്ളും ഉണ്ടായി. പ്രവർത്തകർ ദേശീയപാതയും ഉപരോധിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. മട്ടന്നൂരിലും തളിപ്പറമ്പിലും യൂത്ത് ലീഗ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു .

മാനന്തവാടിയിലെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് ബി.ജെ.പി  പ്രതിഷേധ മാർച്ച് നടത്തി. ബാരിക്കേഡ് മറച്ചിടാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. 

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നതിൽ ആരോഗ്യ മന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് ബി.ജെ.പി  പ്രതിഷേധ മാർച്ച് നടത്തി. ബാരിക്കേഡ് മറച്ചിടാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. 

bjp-march-3

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായി. രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു, ചെരുപ്പേറുമായി പ്രവര്‍ത്തകര്‍. അറസ്റ്റ് ചെയ്തവരെ കൊണ്ടുപോകുന്നത് തടഞ്ഞതും പ്രതിഷേധത്തിന് ഇടയാക്കി. പൊലീസ് വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞു. 

ENGLISH SUMMARY:

Protests erupted across Kerala demanding the Health Minister’s resignation after the collapse of the Kottayam Medical College building. Violent clashes, water cannons, highway blockades, and arrests were reported in various districts including Thiruvananthapuram, Kannur, and Kozhikode.