ഭരണ സംവിധാനങ്ങളുടെ മൂക്കിൻ തുമ്പത്ത് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എപ്പോൾ വേണമെങ്കിലും പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങളിൽ നൂറു കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും. 11 മാസം മുമ്പ് പൊളിക്കാൻ പറഞ്ഞ കെട്ടിടങ്ങളിലാണ് ജീവൻ കൈയിൽ പിടിച്ചുള്ള രോഗികളുടെ ദുരിത ജീവിതം. ഇതേ ക്യാം പസിലുള്ള പുതിയ മെഡിക്കൽ കോളജിനായി പണിത കൂറ്റൻ കെട്ടിടത്തിലേയ്ക്ക് രോഗികളെ മാറ്റാൻ അനുവദിക്കണമെന്ന് പല തവണ ജനറൽ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടിട്ടും ആരോഗ്യ വകുപ്പിന് കുലുക്കമില്ല. മനോരമ ന്യൂസ് അന്വേഷണം.ബക്കറ്റ് കമഴ്ത്തി വച്ച മേൽക്കൂര / ചോരാതിരിക്കാൻ ഏതാണ്ടെല്ലാ കെട്ടിടങ്ങൾക്ക് മുകളിലും ടാർപോളിൻ വലിച്ചു കെട്ടിയിരിക്കുന്നു. ഈ അത്യാധുനിക സംവിധാനങ്ങൾ സംസ്ഥാനത്തെ നമ്പർ വൺ ജനറൽ ആശുപത്രിയായ തിരുവനന്തപുരം GH ൽ നിന്ന് .
നിറഞ്ഞു കവിഞ്ഞ ഒന്നാം വാർഡിലേയ്ക്ക് എത്തുമ്പോൾ പൊട്ടി പൊളിഞ്ഞ കെട്ടിടം , പഴകി ദ്രവിച്ച മേൽക്കൂര , തറയിൽ അത്യാവശ്യം ആഴമുള്ള കുഴികൾ , 4ാം വാർഡ് കൂട്ടിരിപ്പുകാർക്കുള്ളതാണ്. ഇനി അണുവിമുക്തമായിരിക്കേണ്ട ഓപ്പറേഷൻ തിയറ്ററുകളുള്ള കെട്ടിടത്തിൻ്റെ സ്ഥിതി നനഞ്ഞൊലിച്ച് ഫംഗസ് പിടിച്ച മേൽക്കൂര, പുരുഷന്മാരുടെ വാർഡിൻ്റെ ഒരു ഭാഗം ചോർന്നൊലിക്കുന്നതുകൊണ്ട് അടച്ചിട്ടിരിക്കുന്നു.
11 മാസം മുമ്പ് ഈ കെട്ടിടങ്ങളെല്ലാം പൊളിക്കാനും രോഗികളെ മാറ്റാനും ഉത്തരവുള്ളതാണ്. മെഡിക്കൽ കോളജിനായി വർഷങ്ങൾക്ക് മുമ്പ് പണിതിട്ട കെട്ടിട്ടം ഇതേ ക്യാംപസിൽ വെറുതെ കിടക്കുമ്പോഴാണ് രോഗികളുടെ ദുരിതം