സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള സ്വകാര്യ ബസ് സമരം ഒഴിവാക്കുന്നതിനായി ബസുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ആദ്യം ഗതാഗത കമ്മിഷണർ ബസുടമകളുമായി ചർച്ച നടത്തും. ഈ ചർച്ച വിജയിച്ചില്ലെങ്കിൽ മന്ത്രിതലത്തിൽ ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാർഥി കൺസെഷൻ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച സൂചന സമരം നടത്താനാണ് ബസുടമകളുടെ തീരുമാനം. വിദ്യാർഥികൾക്ക് കൺസഷൻ എളുപ്പമാക്കുന്നതിനായി ഒരു മൊബൈൽ ആപ്പ് പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു. 

ENGLISH SUMMARY:

Transport Minister K.B. Ganesh Kumar announced that the Kerala government will hold discussions with private bus owners to prevent the planned strike. Talks will first be led by the Transport Commissioner; if needed, ministerial-level intervention will follow. A new mobile app for student travel concession is also in the works.