saritha-veena

കോട്ടയത്ത് രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ വിമര്‍ശനവുമായി ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍  സരിത ശിവരാമന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.  രക്ഷാപ്രവര്‍ത്തനങ്ങളില്‍ ആത്മവിശ്വാസം പകര്‍ന്ന മന്ത്രിമാരെ ഓര്‍ക്കുന്നു. പ്രളയവും ചുഴലിക്കാറ്റും വന്നപ്പോള്‍ ജീവന്‍പണയംവച്ച് ഒപ്പമുണ്ടായിരുന്നു. ജീവന്‍റെ തുള്ളിയെങ്കിലും ബാക്കിയുള്ളവരെ അവര്‍ വിട്ടുകൊടുത്തില്ലെന്നും മുന്‍ ഡി.എച്ച്.എസ് സരിത ശിവരാമന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. കെ.കെ.ശൈലജയുടെ കാലത്ത് ആരോഗ്യ ഡയറക്ടറായിരുന്നു സരിത ശിവരാമന്‍.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

രക്ഷാപ്രവർത്തനം ഏകോപിപ്പിക്കേണ്ട നിരവധി സാഹചര്യങ്ങൾ ആരോഗ്യ വകുപ്പിലെ കർമമേഖലയിൽ നേരിടേണ്ടി വന്നിട്ടുണ്ട്..

അപ്പോഴൊക്കെയും കരുത്തും ആത്മവിശ്വാസവും പകർന്ന് തന്ന് കൂടെ നിന്ന ജനപ്രതിനിധികളെ നന്ദിയോടെ ഓർത്തുപോകുന്നു കോട്ടയത്തെ സംഭവമറിഞ്ഞപ്പോൾ. ജീവന്റെ ഒരു തുള്ളി ഏങ്കിലും ബാക്കിയുള്ളവരെ മരണത്തിന് വിട്ടുകൊടുക്കാനാവില്ല എന്ന അവരുടെ നിശ്ചയ ദാർഢ്യം തന്നിട്ടുള്ള ഊർജം ചെറുതൊന്നുമല്ല. 

പ്രളയത്തിലും ചുഴലിക്കാറ്റിലുമൊക്കെ ജീവൻ പണയം വെച്ച് ഓടിനടന്ന ആരോഗ്യ പ്രവർത്തകരെ നയിച്ച ജനപ്രതിനിധികളും മന്ത്രിമാരും … വല്ലാത്തൊരു  കൂട്ടായ്മയായിരുന്നു അക്കാലത്ത്. മന്ത്രിമാരുടെ സാന്നിധ്യമുണ്ടായിട്ടും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്ഷാപ്രവർത്തനം വൈകി എന്ന വാർത്ത കേട്ടപ്പോൾ ഭൂതകാലത്തിലേക്കൊന്ന് തിരിഞ്ഞു നോക്കിപ്പോയതാണ് മനസ്സിലൊരു നോവായി ബിന്ദു

“സ്വർണ്ണ പാത്രം കൊണ്ട് മൂടിയിരിക്കുന്നു 

മണ്ണിലെ ശാശ്വത സത്യം “ കവി എന്താണാവോ ഉദ്ദേശിച്ചത്

ENGLISH SUMMARY:

Former Director of Health Services, Saritha Sivaraman, has criticized delays in rescue operations in Kottayam through a Facebook post. She recalled ministers who once inspired confidence during rescue efforts, standing by people even during floods and cyclones, risking their own lives and refusing to abandon anyone who still had a chance to survive.