.
കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിക്കാനിടയായ സംഭവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണം നടത്തുന്നതിന് പിന്നില്‍ രാഷ്ട്രീയ ദുരുദ്ദേശ്യമെന്ന് മന്ത്രി വി.എന്‍.വാസവന്‍. തിരച്ചില്‍ നിര്‍ത്തിവയ്ക്കാന്‍ പറഞ്ഞിട്ടില്ല. മണ്ണുമാന്തി യന്ത്രം കൊണ്ടുവരാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും തിരച്ചിലിന് ഒരുതരത്തിലുള്ള കാലതാമസവും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞത് അഗ്നിരക്ഷാസേന നല്‍കിയ വിവരമാണ്. അതിനാലാണ് ആരും കുടുങ്ങിയില്ലെന്ന് പറഞ്ഞത്. കെട്ടിടം അപകടനിലയിലെന്ന് റിപ്പോര്‍ട്ട് കിട്ടിയത് യുഡിഎഫ് ഭരണകാലത്താണ്. അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും മന്ത്രി. Also Read: ആദ്യശമ്പളം അമ്മയ്ക്ക്; ഓടിയെത്തിയ മകനെ കാത്തിരുന്നത് ചലനമറ്റ ശരീരം; നോവ്
ബിന്ദുവിന്റെ കുടുംബവുമായി സംസാരിച്ചിരുന്നെന്നും വാസവന്‍ പറഞ്ഞു. പ്രക്ഷോഭം നടക്കുന്നതിനാലാണ് അങ്ങോട്ടുപോകാതിരുന്നത്. ഇന്ന് വൈകിട്ട് ബിന്ദുവിന്റെ വീട്ടിലെത്തുമെന്നും മന്ത്രി പറഞ്ഞു.