clt-nipha

TOPICS COVERED

കോഴിക്കോട് മസ്തിഷ്കമരണം സംഭവിച്ച് മരിച്ച പെണ്‍കുട്ടിക്ക് നിപ ബാധയെന്ന് സംശയം. മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മലപ്പുറം മങ്കട സ്വദേശിയായ 18 കാരിക്കാണ് നിപ കണ്ടെത്തിയത്. കഴിഞ്ഞ മാസം 28 ന് മെ‍ഡിക്കല്‍ കോളജിലെത്തിച്ച കുട്ടി ഈ മാസം 1നാണ് മരിച്ചത്. വിശദമായ പരിശോധനയ്ക്കായി സാംപിള്‍ പുണെ വൈറോളജി ലാബിലേയ്ക്ക് അയച്ചു.  

പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറും ജീവനക്കാരും ക്വാറീന്‍റീനിലാണ്.  കുട്ടിയുടെ ബന്ധുക്കളോടും ക്വാറന്‍റീനില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശിനിക്കും കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ നിപ കണ്ടെത്തിയിരുന്നു. 

അതേസമയം, പാലക്കാട്‌ നാട്ടുകലിൽ 39 കാരിക്ക് നിപ്പയെന്ന് സംശയം. പനിബാധിച്ചു പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കിഴക്കുംപറം സ്വദേശിക്കാണ് നിപ്പയെന്ന് സംശയം. പുണെ വൈറോളജി ലാബിൽ നിന്നുളള പരിശോധഫലം വന്നാലേ സ്ഥിരീകരണമാകൂ. യുവതി തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ തുടരുകയാണ്.

അഞ്ചു ദിവസം മുമ്പാണ് യുവതിക്കു പനി ബാധിച്ചത്. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കും മുമ്പ് യുവതി രണ്ടുസ്വകാര്യ ക്ലിനിക്കുകളിൽ ചികിത്സതേടിയിരുന്നതായാണ് വിവരം. പരിശോധനഫലം പോസിറ്റീവായാൽ മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.

ENGLISH SUMMARY:

An 18-year-old woman from Mankada, Malappuram, who died on the first of this month at Kozhikode Medical College, is suspected to have Nipah. Preliminary tests have confirmed Nipah. Awaiting results from Pune. Those who conducted the post-mortem are in quarantine