സംവിധാനത്തിലെ പാളിച്ചകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ഫയൽ നീക്കത്തിലെ കാലതാമസവും അറ്റകുറ്റപ്പണികളിലെ മെല്ലെപ്പോക്കും ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ട് ഡിഎംഇ ആരോഗ്യമന്ത്രിക്ക് കൈമാറും.
അതേ സമയം മെഡിക്കല്‍ കോളജിലെ പ്രശ്ങ്ങളെപ്പറ്റി സമൂഹമാധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞ ഡോക്ടര്‍ക്കെതിരെ നടപടിയുണ്ടായേക്കില്ല. എന്നാല്‍ തനിക്കെതിരെ നപടിയുണ്ടായേക്കുമെന്നും അതിനാല്‍ യൂറോളി വിഭാഗത്തിലെ ഫയലുകളെല്ലാം മറ്റ് സീനിയര്‍ ഡോക്ടര്‍ക്ക് കൈമാറിയന്നും ഡോ ഹാരിസ് പ്രതികരിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണ പ്രതിസന്ധിയെക്കുറിച്ച് ഡോ.ഹാരിസ് നടത്തിയ വെളിപ്പെടുത്തല്‍ അന്വേഷിച്ച സമിതി ഇന്നലെ രാത്രി വൈകിയാണ് ഡിഎംഇക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഡോ.ഹാരിസിന്‍റെ യൂറോളജി വിഭാഗത്തിലുണ്ടായ ഫയൽ നീക്കത്തിലെ താമസവും മറ്റ് വകുപ്പ് മേധാവികൾ ചൂണ്ടിക്കാട്ടിയ വീഴ്ചകളും റിപ്പോര്‍ട്ടിലുണ്ട് . ആലപ്പുഴ മെഡിക്കൽ കോളജിലെ പ്രിൻസിപ്പൽ ഡോക്ടർ ബി.പത്മകുമാർ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് വൈകാതെ ആരോഗ്യമന്ത്രിയുടെ മുന്‍പിലെത്തും. യൂറോളജി വിഭാഗത്തിലെ ഫയൽ നീക്കത്തിൽ പ്രശ്നങ്ങൾ ഉണ്ടായെന്നു വിലയിരുത്തുമ്പോഴുംഡോക്ടർ പറഞ്ഞ എല്ലാ കാര്യങ്ങളിലും വസ്തുത ഇല്ലെന്നാണ് അന്വേഷണസമിതിയുടെ കണ്ടെത്തൽ. പരസ്യ പ്രതികരണം നടത്തിയ ഡോക്ടർ ഹാരിസ് ചട്ടലംഘനം നടത്തിയെന്ന് വിലയിരുത്തിയെങ്കിലും നടപടി ശുപാർശ ഇല്ല. എന്നാല്‍ പരസ്യമായ വെളിപ്പെടുത്തിയ രീതിയില്‍ തനിക്ക് പിഴവ് പറ്റിയെന്നും നടപടിയെപ്പറ്റി ഭയമില്ലെന്നും ഡോ.ഹാരിസ് പറഞ്ഞു. തനിക്ക് ബൈക്കില്‍ പെട്രോള്‍ അടിക്കാനുള്ള ചിലവ് മാത്രമാണ് ജീവിതത്തില്‍ ആവശ്യമെന്നും ഡോ.ഹാരിസ്
മുഖ്യമന്ത്രിയേയോ ആരോഗ്യമന്ത്രിയേയും സര്‍ക്കാരിനെയോ അല്ല കുറ്റപ്പെടുത്തിയത്, ഉദ്യോഗസ്ഥ സമീപനത്തെ മാത്രമെന്നും ഡോ ഹാരീസ് ആവര്‍ത്തിക്കുന്നു. ഡോക്ടർക്ക് എതിരെ നടപടി എടുത്താൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഡോക്ടർമാരുടെ സംഘടനയെ കെ.ജി.എം.സി.ടി.എ ആരോഗ്യമന്ത്രിക്ക് കത്തു നൽകിയിട്ടുമുണ്ട്.