കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണ് രണ്ടുപേര്‍ക്ക് പരുക്ക് . പതിനാലാം വാര്‍ഡിനോട് ചേര്‍ന്ന ഭാഗമാണ് ഇടിഞ്ഞുവീണത് . അപകടത്തില്‍പ്പെട്ടവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. ആളുകള്‍ കുടുങ്ങിയോയെന്ന് പരിശോധിക്കുകയാണ്. ഓര്‍ത്തോ, സര്‍ജറി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ  ശുചിമുറിയോട് ചേര്‍ന്ന ഭാഗമാണ് ഇടിഞ്ഞത്.

ആശുപത്രി വാര്‍ഡുമായി ബന്ധമില്ലാത്ത ഭാഗമാണെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. മാലിന്യം തള്ളുന്ന ഭാഗമാണിത്. ആര്‍ക്കും കാര്യമായ പരുക്കുകളില്ലെന്നും മന്ത്രി.

കെട്ടിടത്തിന് ബലക്ഷയം കണ്ടെത്തിയിരുന്നെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു. മൂന്ന് വാര്‍ഡുകളില്‍നിന്ന് രോഗികളെ മാറ്റി.   ആളുകള്‍ എങ്ങനെ ഇവിടെ എത്തിയെന്നറിയില്ലെന്നും മെഡിക്കല്‍ സൂപ്രണ്ട്.

കെട്ടിടത്തിന്‍റെ ഒരുഭാഗം താഴേക്ക് പതിച്ചെന്ന് ദൃക്സാക്ഷി മനോരമ ന്യൂസിനോട് പറഞ്ഞു. മുകള്‍ നിലയില്‍ നില്‍ക്കുമ്പോഴാണ് അപകടം കണ്ടത്. രോഗികള്‍ ഇല്ലെന്നാണ് സൂചനയെന്ന് രക്ഷാപ്രവര്‍ത്തകന്‍ പറഞ്ഞു.

ENGLISH SUMMARY:

A section of a building collapsed at Kottayam Medical College. The incident occurred in part of the 14th ward. Among those injured are a woman and a child. Rescue operations are ongoing to determine if anyone is trapped. The collapsed area was adjacent to the restroom of the building that houses the Ortho and Surgery departments.