കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ പാലക്കാട് വ്യവസായ നഗരം പദ്ധതി ഭാവി കേരളത്തിന്‍റെ രാജ്യാന്തര അഭിമാനമാകുമെന്ന് മന്ത്രി പി.രാജീവ്. മലയാള മനോരമയുടെ നേതൃത്വത്തിൽ പാലക്കാട് കഞ്ചിക്കോട് വെച്ച് നടത്തിയ വ്യവസായനഗരം കോൺക്ലേവിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട്ടെ വ്യവസായ സാധ്യതകളെ പറ്റിയുള്ള ചര്‍ച്ച, വ്യവസായമന്ത്രി പി.രാജീവ് സംരഭകരുമായും വിദഗ്‌ദരുമായും നേരിട്ട് സംവദിച്ച വേദി. മലയാളമനോരമ സംഘടിപ്പിച്ച കോണ്‍ക്ലേവ് എല്ലാം കേട്ടു, അറിയിച്ചു. വ്യവസായ മേഖലയില്‍ നേരിടുന്ന പ്രതിസന്ധികളും അതിനെ എങ്ങനെ നേരിടുമെന്ന നിര്‍ദേശങ്ങളും ചര്‍ച്ചയില്‍ നിന്നുയര്‍ന്നു. വ്യവസായമേഖലയുടെ വളര്‍ച്ചക്ക് മലയാളമനോരമ നല്‍കുന്ന സംഭാവനകളെ പറ്റി മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യു സംസാരിച്ചു.
നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്‍റ് കോർപറേഷൻ ഏറ്റെടുത്ത രാജ്യത്തെ പ്രധാന വ്യവസായ നഗരം പദ്ധതികളിൽ ഒന്നാം സ്ഥാനത്താണ് കൊച്ചി–ബെംഗളൂരു പദ്ധതിയെന്നും പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സൗകര്യവികസനത്തിനുള്ള ടെൻഡർ ഈ മാസം 14 ന് അവസാനിക്കുമെന്നും മന്ത്രി.
വ്യവസായ മേഖലയില്‍ സംസ്ഥാനത്തിനു കുതിപ്പാണെന്നും മന്ത്രി സൂചിപ്പിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷായിരുന്നു മോഡറേറ്റര്‍. എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം, വി.കെ.ശ്രീകണ്ഠൻ എംപി, എ.പ്രഭാകരൻ എംഎൽഎ എന്നിവര്‍ സംസാരിച്ചു. ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ സിദ്ദിഖ് അഹമദടക്കം 30 പ്രതിനിധികള്‍ കോണ്‍ക്ലേവിനെത്തി. എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം, വി.കെ.ശ്രീകണ്ഠൻ എംപി, എ.പ്രഭാകരൻ എംഎൽഎ എന്നിവര്‍ സംസാരിച്ചു. കഞ്ചിക്കോട് ഹോട്ടൽ ഡിസ്ട്രിക്ട് 9 ല്‍ വെച്ചായിരുന്നു ചടങ്ങ്. ജില്ലയുടെ സാധ്യതകളെയെല്ലാം പ്രയോജനപ്പെടുത്തി വ്യവസായമേഖലയില്‍ ഒന്നിച്ചു നീങ്ങി മുന്നേറ്റമുണ്ടാക്കണമെന്ന് കോണ്‍ക്ലേവ് പറഞ്ഞുവെച്ചു.