മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മര്‍ദവും വ്യക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലല്ലെന്ന് മെഡിക്കൽ ബുളറ്റിൻ വ്യക്തമാക്കുന്നു. ആരോഗ്യസ്ഥിതി വിലയിരുത്താൻ പട്ടം എസ് യു ടി യിലെ ഡോക്ടർമാരെക്കൂടാതെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഏഴംഗ വിദഗ്ധ സംഘവും എത്തിയിരുന്നു.
നിലവിലെ ചികിൽസ തുടരാനാണ് സംഘത്തിൻ്റെ നിർദേശം. വെന്‍റിലേറ്ററിൻ്റെ സഹായത്താലാണ് വി.എസിൻ്റെ ചികിത്സ തുടരുന്നത്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് വി.എസിനെ പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.