Representative Image
ചെങ്ങന്നൂരിന് സമീപം മടത്തുംപടി റെയിൽവേ ഗേറ്റിന് സമീപം റെയിൽവേ ലൈനിലേക്ക് മരം കടപുഴകി വീണു. ഇത് കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണമായി തടസ്സപ്പെടുത്തി. മരം വീണതിനെ തുടർന്ന് നിരവധി ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്. റെയിൽവേ അധികൃതരും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി മരം നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.