കൂത്തുപറമ്പ് വെടിവയ്പ് കാലത്ത് കണ്ണൂര്‍ എസിപി ആയിരുന്ന റവാഡ ചന്ദ്രശേഖറിനെ പുതിയ പൊലീസ് മേധാവിയായി നിയമച്ചതില്‍ അതൃപ്തി പ്രകടമാക്കി സി.പി.എം നേതാവ് പി.ജയരാജന്. അന്ന് റവാഡയ്ക്കതിരെ പാര്‍ട്ടി നിലപാട് എടുത്തിരുന്നുവെന്ന് ജയരാജന് ഓര്‍മിപ്പിക്കുന്നു. സാധ്യതാ പട്ടികയിലുണ്ടായിരുന്ന നിധിന് അഗര്‍വാളും സിപിഎമ്മുകാരെ മര്ദിച്ചിട്ടുള്ളയാളാണ്. സിപിഎം നേരത്തെ പരാതി നല്കിയിട്ടുള്ളതാണ്. ഇപ്പോഴത്തെ തീരുമാനം മെറിറ്റിന്റെ അടിസ്ഥാനത്തിലാണ്. നയപരമായ പ്രശ്നങ്ങളിലേ പാര്‍ട്ടി ഇടപെടാറുള്ളൂ. മെറിറ്റ് പരിശോധിക്കാന്‍ താന്‍ ആളല്ലെന്നും എന്നും ജയരാജന് മാധ്യമങ്ങളോടു പ്രതികരിച്ചു. ALSO READ; റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവി; പ്രഖ്യാപനം മന്ത്രിസഭായോഗത്തില്‍
റവാഡ ചന്ദ്രശേഖറെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചതിനോടു പ്രതികരിക്കുകയായിരുന്നു ജയരാജന്. മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രിയാണ് പ്രഖ്യാപനം അറിയിച്ചത്. സീനിയറായ നിതിന്‍ അഗര്‍വാളിനെ മറികടന്നാണ് നിയമനം. സംസ്ഥാനത്തിന്റെ 41–ാം പൊലീസ് മേധാവിയാണ് റവാഡ. നിലവില്‍ കേന്ദ്ര ഐ.ബി സ്പെഷല്‍ ഡയറക്ടറാണ്. 1991 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ റവാഡ ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. യു.പി.എസ്.സിയുടെ ചുരുക്കപ്പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായിരുന്നു റവാഡ ചന്ദ്രശേഖര്‍. കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.