ലൈഫ് പദ്ധതിയിൽ വീടെന്ന സ്വപ്നം പൂവണിഞ്ഞിട്ടും പാലക്കാട് പട്ടാമ്പി പാലത്തറ സ്വദേശി അഷറഫിന് വെളിച്ചെമെത്തിയില്ല. ക്ഷേമപെൻഷൻ കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന കുടുംബത്തിന് സാങ്കേതിത്വമാണ് വില്ലനാകുന്നത്..
മാനസിക - ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നയാളാണ് അഷ്റഫ്. ഭാര്യക്കൊപ്പം ഒറ്റമുറി കുടിലിലാണ് വാസം. ലൈഫിൽ വീടായി. പക്ഷെ രക്ഷയുണ്ടായില്ല. വീട്ടിലേക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാൻ രണ്ടു വൈദ്യുതികാൽ സ്വന്തം ചിലവിൽ സ്ഥാപിക്കണമെന്നറിയിച്ചതോടെയാണ് വെല്ലുവിളിയായത്.
ബിപിഎൽ കാർഡ് ഉടമയായതിനാൽ സൗജന്യമായി വൈദ്യുതി കാൽ അനുവദിക്കേണ്ടതാണ്. ഇത് കാണിച്ചു വകുപ്പ് മന്ത്രിക്ക് നിവേദനവും നൽകി. മന്ത്രിയുടെ ഓഫിസിൽ നിന്ന് ഷോർണൂർ ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് ഫയൽ അയക്കുകയും തുടർന്ന് സമീപവാസികളായ രണ്ടുപേരുടെ അനുമതി പ്രകാരം മറ്റൊരു പോസ്റ്റ് വഴി സർവീസ് വയർ വലിക്കാം എന്നും പറഞ്ഞിരുന്നു. പക്ഷെ നടന്നില്ല. ഇനിയെന്ത് എന്ന ചോദ്യചിന്ഹം മാത്രമാണ് അഷ്റഫിന്റെ മുന്നിലുള്ളത്...