കേരള സാഹിത്യ അക്കാദമി പുരസ്കാരം നിരസിച്ച് എം.സ്വരാജ്. ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങൾ സ്വീകരിക്കില്ല എന്നതാണ് നിലപാടെന്നും അക്കാദമിയോട് ബഹുമാനം മാത്രമെന്നും സ്വരാജ് ഫെയ്സ്ബുക്കില്‍ എഴുതി. എം.സ്വരാജ് രചിച്ച  ‘പൂക്കളുടെ പുസ്തകം’ എന്ന പുസ്തകത്തിനാണ് അക്കാദമിയുടെ  സി.ബി.കുമാര്‍ സ്മാരക എന്‍ഡോവ്മെന്റ് ലഭിച്ചത്.  

മുൻപ് ചില ട്രസ്റ്റുകളും സമിതികളും  മറ്റും പുരസ്‌കാരങ്ങൾക്ക് പരിഗണിച്ചപ്പോൾ തന്നെ ഈ നിലപാട് അവരെ അറിയിച്ചിരുന്നു. അതിനാലാണ് അന്നൊന്നും പരസ്യ നിലപാട് പ്രഖ്യാപനം വേണ്ടിവന്നിരുന്നില്ല.  ഇപ്പോൾ അവാർഡ് വിവരം വാർത്തയായി വന്നതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വന്നതെന്നും സ്വരാജ് വിശദീകരിച്ചു. പൊതുപ്രവർത്തനവും സാഹിത്യ പ്രവർത്തനവും ഉൾപ്പെടെ ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതല്ലെന്നും അക്കാദമിയോട് ബഹുമാനം മാത്രമെന്നും സ്വരാജിന്‍റെ കുറിപ്പിലുണ്ട്. 

വൈകിട്ടാണ് ഈ വര്‍ഷത്തെ  കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.  ജി.ആര്‍.ഇന്ദുഗോപന്റെ ‘ആനോ’യാണ്  മികച്ച നോവല്‍.  കവിത വിഭാഗത്തില്‍ അനിത തമ്പിയുടെ ‘മുരിങ്ങ– വാഴ– കറിവേപ്പ്’ പുരസ്കാരം നേടി. വി.ഷിനിലാലിനാണ് കഥാ പുരസ്കാരം. കെ.വി.രാമകൃഷ്ണനെയും ഏഴാച്ചേരി രാമചന്ദ്രനും വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു.

ENGLISH SUMMARY:

M. Swaraj, the author of 'Pookkalude Pusthakam,' has rejected the Kerala Sahitya Akademi's C.B. Kumar Memorial Endowment, stating on Facebook that he has a consistent policy of not accepting any awards, despite his respect for the Akademi.