സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. മഴ കനക്കുന്ന പശ്ചാത്തലത്തില്‍ ഏഴുജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. പാലക്കാട്, പത്തനംതിട്ട, വയനാട്,ഇടുക്കി, കോട്ടയം,  എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചത്. പാലക്കാട് സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും മാത്രമാണ് അവധി. മറ്റിടങ്ങളില്‍  പ്രഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ ബാധകമാണ്. നിലമ്പൂര്‍, ചേര്‍ത്തല, കുട്ടനാട്,  കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലും നാളെ അവധിയാണ്. 

മഴ അവധി ഇങ്ങനെ

* പാലക്കാട് അംഗൻവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.  പ്രൊഫഷണൽ കോളജുകൾക്കും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ല. 

* പത്തനംതിട്ടയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല.

* തൃശ്ശൂര്‍ ജില്ലയില്‍ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

* എറണാകുളത്ത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച്ച അവധിയായിരിക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. 

* വയനാട് ജില്ലയില്‍  റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ  ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. പ്രഫഷനൽ കോളേജുകൾക്കും മദ്രസ്സകൾക്കും അംഗൻവാടികൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. 

* കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. അതിശക്തമായ മഴ തുടരുന്നതിനാൽ കോട്ടയം ജില്ലയില്‍ ഖനന പ്രവർത്തനങ്ങള്‍ക്ക് ജൂൺ 30 വരെ നിരോധനമുണ്ട്.

* ഇടുക്കിയില്‍ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ  ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. 

* ചേർത്തല, കുട്ടനാട്, ഇരിട്ടി  താലൂക്കുകളില്‍ പ്രഫഷനൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. അങ്കണവാടികൾക്കും ട്യൂഷൻ സെന്‍ററുകൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. 

ENGLISH SUMMARY:

Kerala continues to experience heavy rainfall, with warnings for two more days. Consequently, seven districts—Palakkad, Pathanamthitta, Wayanad, Idukki, Kottayam, Ernakulam, and Thrissur—have declared a holiday for educational institutions on Friday. Professional colleges are included in most areas.